angamaly
വുമൺ ഓൺ വീൽസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇരു ചക്രവാഹനങ്ങളുടെ താക്കോൽ കൈമാറുന്നു

അങ്കമാലി: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ഇനിഷ്യേറ്റീവിന്റെ ഭാഗമായ വുമൺ ഓൺ വീൽസ് പദ്ധതിയിലൂടെ വിൻസെൻഷ്യൻ സർവ്വീസ് സൊസൈറ്റി സെന്റർ ഫോർ റൂറൽ ഡെവലപ്മെന്റ് വനിതകൾക്ക് ഇരുചക്രവാഹന വിതരണം നടത്തി. 6 വനിതകൾക്ക് 50 ശതമാനം സബ്സിഡിയോടുകൂടിയാണ് ഇരുചക്രവാഹനം നൽകിയത്. അങ്കമാലി ഡി പോൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാഹന വിതരണം മേരി മാതാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ ഉദ്ഘാടനം ചെയ്തു. അങ്കമാലി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സിനി ജേക്കബ് അദ്ധ്യക്ഷയായി. കൗൺസിലർ അജിത സിജോ, ഫാ. ജോസഫ് സ്രാമ്പിക്കൽ, ഫാ. ഡിബിൻ പെരിഞ്ചേരി , ജോബ് ആന്റണി എന്നിവർ പ്രസംഗിച്ചു.