അങ്കമാലി: അങ്കമാലി നഗരസഭാ പരിധി മാലിന്യമുക്തമാക്കുക, പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാക്കുക, രോഗപ്രതിരോധ മുന്നൊരുക്കങ്ങൾ ഊർജിതമാക്കുക, ആരോഗ്യകരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണയജ്ഞ നടപടികൾ തുടങ്ങി. ജനപ്രതിനിധികൾ, ആരോഗ്യമേഖലാ ജീവനക്കാർ, വ്യാപാരീ വ്യവസായി സംഘടനാ പ്രതിനിധികൾ, റെസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ , സന്നദ്ധസേനാംഗങ്ങൾ, സ്കൂൾ കോളേജ് പ്രതിനിധികൾ , ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിവരെ ഉൾപ്പെടുത്തി കർമ്മപരിപാടികൾക്ക് രൂപം നൽകി. കാനകൾ, ഓടകൾ , പാതയോരങ്ങൾ , പൊതു ജലാശയങ്ങൾ എന്നിവ ശുചീകരിക്കുക , കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുക, മാലിന്യ നിർമ്മാർജ്ജനം, ആരോഗ്യ സുരക്ഷ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുക , മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ശിക്ഷാ നടപടികൾ സ്വീകരിക്കുക തുടങ്ങിയ കർമ്മപരിപാടികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചു. നഗരസഭ ചെയർമാൻ മാത്യു തോമസ് , വൈസ് ചെയർ പേഴ്സൺ സിനി ടീച്ചർ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ്, ജെസ്മി ജിജോ , ജാൻസി അരിക്കൽ , റോസിലി തോമസ് , റീത്ത പോൾ , മുൻ ചെയർമാൻ റെജി മാത്യൂ , ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു , നഗരസഭ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ ഇളന്തട്ട്' ഹെൽത്ത് സൂപ്പർവൈസർ അനിൽ ആർ , സാബു എം.വി , കില റിസോഴ്സ് പേഴ്സൺ പി.ശശി , കുടുംബശ്രീ ചെയർ പേഴ്സൺ ലില്ലി ജോണി , മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ്, ഹെൽത്ത് സൂപ്പർവൈസർ എം.വി. സാബു എന്നിവർ പങ്കെടുത്തു .