ldf
ചാലക്കുടിയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രചാരണാ‌ർത്ഥം കീഴില്ലം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊതു സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി സി..എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ചാലക്കുടിയിലെഎൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കീഴില്ലം മേഖലാ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി. പുല്ലുവഴി വില്ലേജ് ആഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി പുല്ലുവഴി കവലയിൽ സമാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജപ്പൻ എസ്. തെയ്യാരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടപ്പ് കമ്മിറ്റി കൺവീനർ ഇ.വി. ജോർജ് . സി.പി.എം ഏരിയ സെക്രട്ടറി സി.എ. അബ്ദുൾ കരീം, സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം ടി.സി. സഞ്ജിത്ത്, മുൻ എം.എൽ.എ. സാജു പോൾ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, സി.പി. ഐ. സംസ്ഥാന കൗൺസിൽ അംഗം ശാരദ മോഹൻ, എസ്. മോഹനൻ, രാജൻ വർഗീസ്, ആർ.എം. രാമചന്ദ്രൻ, പി.കെ. രാജീവൻ, എൻ .പി.അജയകുമാർ, എൻ.ടി. കുര്യാച്ചൻ, അഡ്വ . കെ.പി. അജയൻ എന്നിവർ സംസാരിച്ചു.