അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പിൽ ' ചായക്കടയിൽ പുസ്തക" ചർച്ച നടത്തി. പുരോഗമന കലാസാഹിത്യ സംഘം, ചരിത്ര ലൈബ്രറി, ഗ്രാമോദയം ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പുസ്തക ചർച്ച. പ്രെഫ. സി. രവീന്ദ്രനാഥ് രചിച്ച 'കാമ്പസ് ഒരു പാഠപുസ്തകം" എന്ന കൃതി അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ അവതരിപ്പിച്ചു . ജില്ല ലൈബ്രറി കൗൺസിൽ അംഗം കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി കെ.പി. റെജീഷ്, തുറവുർ ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ് ജോസഫ് പാറേക്കാട്ടിൽ, പെരിങ്ങാംപറമ്പ് ഗ്രാമോദയം ലൈബ്രറി പ്രസിഡന്റ് എ.വി. ദേവരാജൻ, ചരിത്ര ലൈബ്രറി സെക്രട്ടറി വി.എൻ.വിശ്വഭരൻ, എം.വി. മോഹനൻ, എ.എസ്. നിതീഷ്, സി .ടി. ജോസഫ്, ഷോജി ആന്റണി, പി.കെ. ശിവൻ എന്നിവർ പ്രസംഗിച്ചു.