പറവൂർ: തേലത്തുരുത്ത് ചിന്താ തിയേറ്റേഴ്സിന്റെ 45-മത് വാർഷികാഘോഷം ഇന്ന് സമാപിക്കും. രാവിലെ കുട്ടികളുടെ കായിക-വിനോദ മത്സരങ്ങൾ, സാഹിത്യരചന മത്സരങ്ങൾ, വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യും. ചിന്താ തിയേറ്റേഴ്സ് പ്രസിഡന്റ് എൻ.എ. മണി അദ്ധ്യക്ഷനാകും. ടി.വി. പ്രദീഷ്, സി.കെ. കാസിം, പി.ഒ. സുരേന്ദ്രൻ, എം.എം. കുമാരൻ, പി.ആർ. സത്യൻ, പി.വി. രതീഷ്, ബി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിക്കും. വിവിധ മേഖലകളിൽ മികവ് തെളിച്ച പ്രതിഭകളെ ആദരിക്കും.