അങ്കമാലി : ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് കോർണർ ഇന്ന് വൈകീട്ട് 6 ന് മഞ്ഞപ്ര ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.മ ണ്ഡലം പ്രസിഡൻറ് ജോസഫ് തോമസ് അദ്ധ്യക്ഷനാകും. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി.എസ്. വൈശാഖ് മുഖ്യപ്രഭാഷണം നടത്തും.