അങ്കമാലി : തുറവൂർ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ വൈകിട്ട് 3ന് വ്യാപാരഭവൻ ഹാളിൽ നടക്കും. വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി മണ്ഡലം പ്രസിഡന്റ് പി.കെ. പുന്നൻ ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് ഏലിയാസ് താടിക്കാരൻ അദ്ധ്യക്ഷനാകും. തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജെ.എം. കുരിയാക്കോസ് മുഖ്യ വരണാധിയായിരിക്കും.