ldf
നേര്യമംഗലം ടൗണിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജോയിസ് ജോർജിന് പഴക്കുല നൽകി നാട്ടുകാർ സ്വീകരിക്കുന്നു

മൂവാറ്രുപുഴ: കോതമംഗലം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജിന് രണ്ടാംഘട്ട സ്വീകരണത്തിലും വൻ ജനപങ്കാളിത്തം. രാവിലെ ഏഴരക്ക് നേര്യമംഗലം ടൗണിലെത്തിയ ജോയ്സ് ജോർജിന് സമൂഹത്തിന്റെ നാനാ തുറകളിലെ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ കാർഷികവിളകൾ, പൂക്കൾ തുടങ്ങിയവ നൽകി സ്വീകരിച്ചു. സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സമിതി അംഗം ഇ.കെ. ശിവൻ നിർവഹിച്ചു. സ്ഥാനാർഥിക്കൊപ്പം ആന്റണി ജോൺ എം. എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, എൽ.ഡി.എഫ് നേതാക്കളായ ആർ. അനിൽകുമാർ, ജോയി അബ്രഹാം,​ഷാജി മുഹമ്മദ് എ.എ അൻഷാദ് പി.ടി. ബെന്നി, അഡ്വ. പോൾ മുണ്ടയ്ക്കൽ , മനോജ് ഗോപി, തോമസ് തോമ്പ്രയിൽ, ടി.പി. തമ്പാൻ, ഷാജി പീച്ചക്കര, ബേബി പൗലോസ്, സാജൻ അമ്പാട്ട്, ആന്റണി പുല്ലൻ, കണ്ണൻ പുള്ളിയിൽ, കെ.ഇ. ജോയി, ജിജി പുളിയ്ക്കൽ, അഭിലാഷ് രാജ്, യാസർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

നേര്യമംഗലം, കോളനി,ചെമ്പൻകുഴി, നീണ്ടപാറ, തലക്കോട് കവല, പുത്തൻ കുരിശ്, ഊന്നുകൽ, കവളങ്ങാട്, നെല്ലിമറ്റം, വാളാച്ചിറ, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം പല്ലാരിമംഗലം മേഖല, കോതമംഗലം വെസ്റ്റ് മേഖല, നെല്ലികുഴി സൗത്ത് മേഖല, നെല്ലികുഴി നോർത്ത് മേഖല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം നെല്ലിക്കുഴി ടൗണിൽ സമാപിച്ചു.

ജോയ്സ് ജോർജ് ഇന്ന് മൂവാറ്റുപുഴയിൽ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ രണ്ടാം ഘട്ട പൊതുപര്യടനം ഇന്ന് നടക്കും രാവിലെ 7.30 ന് പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഞാറക്കാട് നിന്നും തുടങ്ങുന്ന പര്യടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.തുടർന്ന് വിവിധ സ്ഥലങ്ങളിൽ പര്യടനങ്ങൾക്കുശേഷം രാത്രി 8.40 ന് പള്ളിച്ചിറങ്ങരയിൽ സമാപിക്കും. മൂവാറ്റുപുഴ നഗരസഭയിൽ 22 ന് മൂന്നാംഘട്ട പൊതുപര്യടനം നടക്കും