പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ച കേസിൽ പറവൂർ തൂയിത്തറ കരയിൽ തൂയിത്തറ വീട്ടിൽ പ്രസാദി(44)നെ രണ്ട് വർഷം കഠിനതടവിന് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു.10,000 രൂപ പിഴയുമൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നൽകണം. 2022 സെപ്തംബർ ഏഴിന് നടന്ന സംഭവത്തിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.