പറവൂർ: ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാഡമിയും കേരള ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷനും പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ അവധിക്കാല ആർച്ചറി ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. കേരള ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് എ.എം. കിഷോർ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, ഹെഡ്മിസ്ട്രസ് ദീപ്തി, അസി. കോച്ച് കൃപഭായ്, കെ.എസ്. ദിനൽകുമാർ, കെ.എച്ച്. ജലീൽ, ഇന്ദു അമൃതരാജ് സച്ചിൻ എന്നിവർ സംസാരിച്ചു. മെയ് 20വരെ വെള്ളി, ശനി ദിവസങ്ങളിലാണ് ക്യാമ്പ്. ഫോൺ: 9809 921065.