y

ചോറ്റാനിക്കര :എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം സൗത്ത് ശാഖയുടെ കീഴിലുള്ള യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ത്രിദിന പഠന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ജു പവിത്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ. ആർ. നാരായണ സ്മാരക തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ. ഡി.പ്രകാശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ്പി .എസ്. അയ്യപ്പൻ , സജീ കരുണാകരൻ, ഷിബു മലയിൽ, ഗൗതം സുരേഷ്, വിൻവിൻ വിജയൻ, ജിതിൻ. പി. എസ് , കെ. ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. വൈക്കം അനൂപ് ക്ലാസ് നയിച്ചു.