മൂവാറ്റുപുഴ: കിണർ വൃത്തിയാക്കാനിറങ്ങി ദേഹത്ത് മോട്ടോർ വീണ് കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് സംഘം രക്ഷപെടുത്തി. വരപ്പെട്ടി ഇന്ദിരാനഗറിൽ കിണർ വൃത്തിയാക്കാനിറങ്ങിയ ഗിരീഷാ(46)ണ് കിണറ്റിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
കിണറ്റിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടോറാണ് കിണർ വൃത്തിയാക്കികൊണ്ടിരുന്ന ഗിരീഷിന്റെ കാലിലേക്ക് മോട്ടോർ വീണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. അഗ്നിരക്ഷാസേനയെ വിവരം അറിയിച്ച് അസി. സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇക്ബാൽ സിദ്ധിഖ് ഇസ്മായിൽ എന്നിവരുടാ നേതൃത്വത്തി ലെത്തിയ അഗ്നിരക്ഷാസേന റോപ്പുപയോഗിച്ച് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റിലിരുത്തികരയിൽകയറ്റിയശേഷം ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ ഓഫിസർ സിദീഖ് ഇസ്മായിൽ, ഫയർ ഓഫീസർമാരായ കെ.കെ. രാജു,ജി.എസ്.രഞ്ജിത്, വിഷ്ണു എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.