ആലുവ: ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വിജയത്തിനായി യുവജന സംഘടനകൾ പെരിയാർ തീരത്ത് സംഘടിപ്പിച്ച 'ടീ ടോക്ക്" അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ പി.എച്ച്. അസ്ലം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം എന്നിവർ വിഷയാവതരണം നടത്തി. ഡി.സി.സി സെക്രട്ടറി പി.ബി. സുനീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, ഫസ്‌ന യൂസഫ്, അബൂബക്കർ സിദ്ദീഖ്, സജീർ ചെങ്ങമനാട്, നാദിർഷ, ജിന്നാസ്, ഹാരിസ് എടത്തല, നിതിൻ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.