മൂവാറ്റുപുഴ : ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഇടുക്കി നിയോജക മണ്ഡല പൊതുപര്യടനം ഗാന്ധി നഗർ കോളനിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് ജോയി തോമസ്, എം.എൻ. ഗോപി, എ.പി ഉസ്മാൻ, എം.ജെ ജേക്കബ്, സി.പി. സജീൽ, ജോയി കൊച്ചുകരോട്ട്, ഷൈനി സജി, എം.കെ. നവാസ്, അഗസ്തി അഴകത്ത്, വിജയകുമാർ മറ്റക്കര, ജെയ്സൺ കെ. ആന്റണി, കെ.ബി. സെൽവം, അനിൽ ആനക്കനാട്, ഡി.ഡി. ജോസഫ്, കെ.കെ. കുര്യൻ, ജോയി വർഗീസ്, സാം ജോർജ് എന്നിവർ സംസാരിച്ചു. രാവിലെ ഗാന്ധിനഗർ കോളനിയിൽ നിന്നും ആരംഭിച്ച പര്യടനത്തിന് താന്നികണ്ടം, പെരുംങ്കാല, മണിയാറൻകുടി, മുസ്ലിം പള്ളിക്കവല, ഭൂമിയാംകുളം, മുളകുവള്ളി, പള്ളിതാഴെ, തടിയമ്പാട്, കരിമ്പൻ, അട്ടിക്കളം, ചുരുളി, ആൽപാറ, ചുരുളിപതാൽ, മഴുവടി, വെണ്മണി, പഴയരികണ്ടം, പൊന്നരത്താൻ, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട് എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണമാണ് വോട്ടർമാർ നൽകിയത്. പതിനാറാംകണ്ടം നിരപ്പ്, താഴെ പതിനാറാംകണ്ടം, മുരിക്കാശേരി, ജോസ് പുരം, ദൈവംമേട്, വാത്തിക്കുടി, പെരുംതോട്ടി, കനകക്കുന്ന്, തോപ്രാംകുടി, മേലേചിന്നാർ, ചെമ്പകപ്പാറ എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് ശേഷം പര്യടനം. ചിന്നാർ, മങ്കുവ, കമ്പളികണ്ടം, ചിന്നാർ നിരപ്പ്, പണിക്കൻ കുടി, മുള്ളരികുടി, കൈലാസം, പെരിഞ്ചാംകുട്ടി, മുനിയറ, കൊമ്പോടിഞ്ഞാൽ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ച ശേഷം വൈകിട്ട് പാറത്തോട് സമാപിച്ചു.
ഡീൻ കുര്യാക്കോസ് ഇന്ന് ഉടുമ്പൻചോല മണ്ഡലത്തിൽ രണ്ടാംവട്ട പര്യടനം നടത്തും. രാവിലെ ആനക്കല്ലിൽ നിന്നും ആരംഭിക്കുന്ന പര്യടനം വൈകിട്ട് ഇരട്ടയാറിൽ സമാപിക്കും.