കൊച്ചി: എറണാകുളത്ത് 50കാരനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഒമ്പതരയോടെ കലാഭവൻ റോഡിന് കിഴക്കുഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. നീല ജീൻസും ചെക്ക് ഷർട്ടുമാണ് വേഷം. എറണാകുളം സെൻട്രൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.