1

തോപ്പുംപടി: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ കൊച്ചി മേഖല തോപ്പുംപടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വേനൽ ചൂടിൽ വെന്തുരുകുന്ന പൊതുജനങ്ങൾക്കായി കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ സൗജന്യ സംഭാരം വിതരണം നടത്തി. മേഖലാ പ്രസിഡന്റ് ജൂബർട്ട് ആന്റണി വിതരണം ഉദ്ഘാടനം ചെയ്തു. വി.ഡി. ആന്റണി, അവിനാശ് എം.എൽ., റഷീദ് കെ.എ., നിഖിൽ പി. എസ്. ,ടി. സി. ബിബിൻ, ഷാനി ജോസ്, റീനോ തോമസ്, അപ്പുക്കുട്ടൻ എം.പി., കൃഷ്ണകുമാർ പി.ആർ, ഡേവിസ്ഇവാൻസ്, ഡിനു കളരിക്കൽ, അജേഷ് പള്ളുരുത്തി എന്നിവർ സം
ഭാര വിതരണത്തിന് നേതൃത്വം നൽകി.