urash

കൊച്ചി: പ്രഥമ സൗത്ത് ഏഷ്യൻ കുറാഷ് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം. തേവര എസ്.എച്ച് കോളേജിലാണ് ദ്വിദിന മത്സരങ്ങൾ. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 230 താരങ്ങൾ പങ്കെടുക്കും. രാവിലെ 10.30ന് കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യും.

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ പിങ്കി ബൽഹാര, മാലപ്രഭ ജാദവ് എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഏഷ്യൻ ഗെയിംസ് ഇനമായ കുറാഷ്, വേൾഡ് മാർഷൽ ആർട്‌സ് ഗെയിംസിൽ ഉൾപ്പെടെ പ്രധാന ഇനമാണ്. ഏഷ്യൻ കുറാഷ് ചാമ്പ്യൻഷിപ്പിനും ലോക കുറാഷ് ചാമ്പ്യൻഷിപ്പിനും കൊച്ചി വേദിയായിട്ടുണ്ട്.