 
മൂവാറ്റുപുഴ : അടിമാലിയെ ഇടുക്കിയുടെ ടൂറിസം ഇടത്താവളമാക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ. ദേവികുളം നിയോജക മണ്ഡലം പര്യടനത്തിന് അടിമാലി പത്താംമൈലിൽ ലഭിച്ച് സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അഡ്വ.സംഗീത. മൂന്നാർ രാജമല,വട്ടവട ഉൾപ്പടെയുള്ള മേഖലകളിലെ ടൂറിസം സാധ്യകളെ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും ഇടുക്കിയുടെ മലയോര ടൂറിസത്തെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഒരു ടൂറിസം ഇടത്താവളം ആവശ്യമാണന്നും അതിന് ഏറ്റവും അനുയോജ്യമായ രീതിയിൽ അടിമാലിയെ മാറ്റി തീർക്കുമെന്നും അഡ്വ.സംഗീതാ വിശ്വനാഥൻ കൂട്ടിച്ചേർത്തു. പത്താംമൈലിൽ ബി.ജെ.പി ഇടുക്കി ജില്ലാ വൈ. പ്രസിഡന്റ് കെ.കുമാർ പര്യ
ടനം ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മുഖ്യ പ്രഭാഷണം നടത്തി. ദേവികുളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.