ഇന്ന് പകൽപ്പൂരം
കൊച്ചി: കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വം യോഗം അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ ആറാട്ടോടെ സമാപനം. ഇന്ന് പള്ളിവേട്ട. ഇന്ന് രാവിലെ ഒമ്പതിന് കാഴ്ച ശ്രീബലി, പോരൂർ ഹരിദാസ് മാരാരുടെ പഞ്ചാരിമേളം, ആനയൂട്ട് എന്നിവയും 12.30ന് പ്രസാദഊട്ടും നടക്കും. വൈകിട്ട് നാലിനാണ് കാവടി ഘോഷയാത്ര. കുമ്പളങ്ങി തെക്കുംഭാഗത്ത് ഗുരുവരമഠത്തിൽ നിന്നും വടക്കുംഭാഗത്ത് കണ്ടത്തിപ്പറമ്പ് ശ്രീഭദ്രകാളി ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രകൾ പുറപ്പെട്. ക്ഷേത്രത്തിൽ എത്തിയ ശേഷം പകൽപ്പൂരം. വൈകിട്ട് 5ന് കലാപരിപാടികൾ. സുരേഷ് മാസ്റ്ററുടെ വയലിൻ ഫ്യൂഷൻ. പെരുവനം പ്രകാശൻ മാരാരുടെ പാണ്ടിമേളം. രാത്രി 11ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്.
നാളെ ആറാട്ട് മഹോത്സവം. ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ. വൈകിട്ട് നാലിന് ആറാട്ടിന് പുറപ്പാട്. 6ന് ഫ്യൂഷൻ കൈകൊട്ടിക്കളി, വലിയ കുരുതി തർപ്പണം. കൊടിയിറക്കൽ. ആറാട്ട്പൂരം.