മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് മുളവൂർ ലോക്കൽ റാലിയും പൊതുസമ്മേളനവും നടന്നു. മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നിന്നും ആരംഭിച്ച റാലി മുളവൂർ പി.ഒ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പട്ടാമ്പി എം. എൽ. എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മറ്റി ചെയർമാൻ പി .വി .ജോയി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഒ .കെ .മുഹമ്മദ് സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ എൽദോ എബ്രഹാം, സി .പി .എം ഏരിയ കമ്മറ്റി അംഗം എം ആർ പ്രഭാകരൻ, വി .എസ്. മുരളി, സീന ബോസ്, യു. പി. വർക്കി, എം .വി .സുഭാഷ്, ഇ. എം .ഷാജി, ബെസ്സി എൽദോ, ദീപ റോയി, പി. ജി. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.