1

മട്ടാഞ്ചേരി: കോൺഗ്രസ് ജനങ്ങൾക്ക് നൽകേണ്ട ഉറപ്പ് ജയിച്ച് വരുന്നവർ ബി.ജെ.പിയിലേക്ക് പോകില്ലെന്നുള്ളതായിരിക്കണമെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. മട്ടാഞ്ചേരി കരിപ്പാലത്ത് എൽ.ഡി.എഫ്.സ്ഥാനാർത്ഥി കെ.ജെ ഷൈന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറഞ്ഞത് അധിക്ഷേപകരമായ പ്രസ്താവനയാണ്. ഇത് കേരളത്തിലെ ജനങ്ങൾക്ക് എതിരെയുള്ള പ്രസ്താവനയാണ്. ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ പോരാടുന്ന മുഖ്യമന്ത്രിക്കെതിരെയുള്ള നിലപാടിലൂടെ ബി.ജെ.പിയെ സഹായിക്കുയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും വൃന്ദ പറഞ്ഞു. ടി.കെ ഷബീബ് അദ്ധ്യക്ഷത വഹിച്ചു.ജോൺ ഫെർണാണ്ടസ്,കെ.ജെ മാക്സി എം.എൽ.എ, പി.എ പീറ്റർ, കെ.എം റിയാദ് തുടങ്ങിയവർ സംസാരിച്ചു.