തൃപ്പൂണിത്തുറ: ഓൾ ഇന്ത്യ വീരശൈവ മഹാസഭ തൃപ്പൂണിത്തുറ മുനിസിപ്പൽ കമ്മിറ്റിയുടെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നാളെ ആർ.എൽ.വി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.ഐ.വി.എം പ്രസിഡന്റ് എം.വി. വിജയൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് മുഖ്യാതിഥിയാകും. എ.ഐ.വി.എം സെക്രട്ടറി കെ.എസ്. ശിവൻ റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് കുടുംബാംഗങ്ങളുടെ കലാകായിക മത്സരങ്ങൾ നടക്കും