കൊച്ചി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) എറണാകുളം ജില്ലാ കൺവെൻഷൻ ഇന്ന് കെ.പി.എസ്.ടി.എ ഭവനിൽ നടക്കും. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രഞ്ജിത് മാത്യു അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ സമരപരിപാടികൾക്ക് കൺവെൻഷൻ രൂപം നൽകുമെന്ന് ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് അറിയിച്ചു.