വൈപ്പിൻ: എടവനക്കാട് കമ്പിത്താഴം നികത്തുതറ ബാലഭദ്ര വിഷ്ണുമായ ക്ഷേത്രത്തിലെ ഗുരുതി മഹോത്സവത്തിന്റെ ഭാഗമായി കലശ പ്രദക്ഷിണവും ക്ഷീരബ്രഹ്മ കലശാഭഷേകവും നടത്തി.
മൂത്തകുന്നം എൻ.കെ സുഗതൻ തന്ത്രിയുടെയും ചെറായി പ്രിയൻ ശാന്തിയുടെയും കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. തുടർന്ന് അന്നദാനം, രാത്രി ദേവികളം, വിഷ്ണുമായ സ്വാമിക്ക് രൂപക്കളം. പുലർച്ചെ മഹാഗുരുതിയോടെ ചടങ്ങുകൾ സമാപിച്ചു. 25ന് നടതുറപ്പ് , പൊങ്കാലസമർപ്പണം. ചടങ്ങുകൾക്ക് പ്രസിഡന്റ് എൻ.ആർ. സുധീഷ്, സെക്രട്ടറി സുമേഷ് നടേശൻഎന്നിവർ നേതൃത്വം നൽകി.