jnk

കൊച്ചി: ഓയിൽ കമ്പനികൾ, ഗ്യാസ് റിഫൈനറികൾ, പെട്രോകെമിക്കൽ, വളം വ്യവസായങ്ങൾക്ക് ആവശ്യമായ ഹീറ്ററുകളും ക്രാക്കിംഗ് ഫർണസുകളും നിർമ്മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ ജെ. എൻ. കെ ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) നടത്തുന്നു. ഏപ്രിൽ 23ന് ആരംഭിക്കുന്ന ഐ. പി. ഒ ഏപ്രിൽ 25ന് അവസാനിക്കും. 395 രൂപ മുതൽ 415 രൂപ വരെയാണ് ഓഹരി നിരക്ക്. ഓഹരിയൊന്നിന് രണ്ട് രൂപയാണ് മുഖവില. നിക്ഷേപകർക്ക് വാങ്ങാവുന്ന ഏറ്റവും ചുരുങ്ങിയ ഓഹരികളുടെ എണ്ണം 36 ആണ്. തുടർന്ന് 36ന്റെ ഗുണിതങ്ങളായും ബിഡ് ചെയ്യാം. 300 കോടി രൂപയുടെ ഓഹരികളാണ് പുതുതായി വില്ക്കുന്നത്.