lakshadweep

കൊച്ചി: രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭാ മണ്ഡലമായ ലക്ഷദ്വീപിൽ വോട്ടെടുപ്പ് രാത്രി വരെ നീണ്ടു. വൈകിട്ട് 6.30നുശേഷം വന്ന ഒട്ടേറെപ്പേർക്ക് ടോക്കൺ നൽകുകയായിരുന്നു. അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം 59.02 ശതമാനമാണ് പോളിംഗ്. 85.14 ശതമാനമായിരുന്നു 2019ൽ. പത്ത് ദ്വീപുകളിലെ 39 കേന്ദ്രങ്ങളിലായി 55 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി​യി​രുന്നു. എൻ.സി.പി (എസ്) സ്ഥാനാർത്ഥി മുഹമ്മദ് ഫൈസൽ, കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ള സഈദ് എന്നിവർ രാവിലെ ആന്ത്രോത്ത് സെന്റർ ഗവ. ബേസിക് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. 29,​278 പുരുഷന്മാരും 28,​506 സ്ത്രീകളുമടക്കം 57,784 പേരാണ് ആകെ വോട്ടർമാർ.