പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ അടുത്തമാസം 18,19 തീയതികളിൽ നടക്കുന്ന ശ്രീനാരായണ ദർശനോത്സവത്തിന്റെ മുന്നോടിയായി ചേന്ദമംഗലം മേഖലായോഗം നടന്നു. യോഗം ഡറയക്ടർ ബോർഡ് അംഗം പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. മൈക്രോ ഫൈനാൻസ് യൂണിയൻ ചീഫ് കോ ഓഡിനേറ്റർ ഡി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. ചേന്ദമംഗലം മേഖല കൺവീനറും യൂണിയൻ കൗൺസിലറുമായ കെ.ബി. സുഭാഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളീധരൻ, എംപ്ളോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് സുദർശനൻ, യൂണിയൻ കൗൺസിലർ കണ്ണൻ കൂട്ടുകാട്, ബിന്നി കൊച്ചങ്ങാടി എന്നിവർ സംസാരിച്ചു.