തിരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം അവശേഷിക്കെ ചാലക്കുടി മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കി എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ. ഇന്നല മരോട്ടിച്ചോടിൽ നിന്നാണ് കെ.എ. ഉണ്ണിക്കൃഷ്ണന്റെ വാഹനപ്രചാരണം ആരംഭിച്ചത്. തുടർന്ന് ശിവജിപുരം, തോട്ടകം, മാണിക്യമംഗലം, കൊറ്റമം,നീലീശ്വരം, ഇല്ലിത്തോട്, അയ്യംമ്പുഴ, ചുള്ളി, മഞ്ഞപ്ര, തുറവൂർ, മൂക്കന്നൂർ, കറുകുറ്റി, പാറക്കടവ് ,ഇളവൂർ, അങ്കമാലി, നായത്തോട് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി. അങ്കമാലി നിയമസഭാ മണ്ഡലത്തിലെ വാഹന പര്യടനത്തിന് തുറവൂർ ജംഗ്ഷനിൽ ഊഷ്മളമായ സ്വീകരണം നൽകി. പര്യടനം കോതകുളങ്ങര സമാപിച്ചു.