കൊച്ചി: അമിതവണ്ണത്തെ മറികടക്കാൻ പുതുവഴികളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഗാസ്‌ട്രോ സയൻസ്, സെന്റർ ഒഫ് എക്സലൻസിന് കീഴിൽ അമിതവണ്ണത്തിനുള്ള നൂതന പരിഹാരമാർഗങ്ങൾ ലക്ഷ്യമിട്ടാണ് ഒബിസിറ്റി ക്ലിനിക്ക് ആരംഭിക്കുന്നത്.
ഇന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ആരംഭിക്കുന്ന ഒബിസിറ്റി ക്ലിനിക്ക് ഡോ. മനോജ് അയ്യപ്പത്ത് (സീനിയർ കൺസൾട്ടന്റ് ആൻഡ് എച്ച്.ഒ.ഡി സർജിക്കൽ ഗാസ്‌ട്രോഎന്ററോളജി), ഡോ. കാർത്തിക് കുൽശ്രേസ്ത (കൺസൾട്ടന്റ്, സർജിക്കൽ ഗാസ്‌ട്രോഎന്ററോളജി), ഡോ. രമേഷ്‌കുമാർ. ആർ (ഡി.എം.എസ്), സി.ഇ.ഒ സുദർശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് 30വരെ ഇളവുകളുണ്ടായിരിക്കും. ഫോൺ: 8593882299.
വാർത്താ സമ്മേളനത്തിൽ ഡോ. മനോജ് അയ്യപ്പത്ത്, സി.ഇ.ഒ സുദർശൻ .ബി, സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദർ എന്നിവർ സംബന്ധിച്ചു.