p

മെഡിക്കൽ ആൻഡ് റേഡിയോളജിക്കൽ ഫിസിക്‌സിൽ എം.എസ്‌സി പ്രോഗ്രാമിന് ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ച് അപേക്ഷ ക്ഷണിച്ചു. ഏറെ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമാണിത്. രാജ്യത്തിനകത്തും വിദേശത്തും ഏറെ ഗവേഷണ അവസരങ്ങളുമുണ്ട്. മികച്ച കാമ്പസ് പ്ലേസ്‌മെന്റും പ്രതീക്ഷിക്കാം. രണ്ടു വർഷമാണ് കാലയളവ്. ആകെ 10 സീറ്റുകളുണ്ട്. ബി.എസ്‌സി 60 % മാർക്കോടെ പൂർത്തിയാക്കിയവർക്ക് JAM2024/JEST2024 സ്‌കോറുണ്ടെങ്കിൽ അപേക്ഷിക്കാം. തുടർന്നുള്ള ഇന്റർവ്യൂവിന്റെ കൂടി അടിസ്ഥാനത്തിലാണ് സെലക്ഷൻ. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പ്രതിമാസം 16000 രൂപ വീതം ഫെലോഷിപ്പ് ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് എയിംസ് അടക്കമുള്ള മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പിനുള്ള അവസരങ്ങൾ ലഭിക്കും. മേയ് 15 വരെ അപേക്ഷിക്കാം. ജൂലായ് ഒന്ന് മുതൽ നാലുവരെയാണ് ഇന്റർവ്യൂ. www.niser.ac.in.

ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം

ബിരുദവും ബി.എഡും ചേർന്നുള്ള ഇന്റഗ്രേറ്റഡ് ബി.എഡ് പ്രോഗ്രാമിന് പ്രവേശനം ലഭിക്കാനുള്ള നാഷണൽ ഏജൻസി നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റിന് (NCET) പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമാണിത്. ദേശീയ വിദ്യാഭ്യാസ നയം 2020 പൂർണമായി നിലവിൽ വരുന്നതോടെ ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിന് പ്രസക്തിയേറും. ബി.എസ്‌സി.എഡ്, ബി.എ.എഡ് പ്രോഗ്രാമുകളുണ്ട്. കേന്ദ്ര സർവകലാശാലകൾ, തിരഞ്ഞെടുത്ത എൻ.ഐ.ടികൾ, സംസ്ഥാനതല സർവകലാശാലകൾ എന്നിവിടങ്ങളിലായി 6000- ത്തോളം സീറ്റുകളുണ്ട്. കോഴിക്കോട് എൻ.ഐ.ടിയിൽ ബി.എസ്‌സി.എഡ് പ്രോഗ്രാമുണ്ട്. അപേക്ഷ ഏപ്രിൽ 30 വരെ സമർപ്പിക്കാം. ജൂൺ 12 നാണു പരീക്ഷ. പരീക്ഷയ്ക്ക് നാലു സെഷനുകളുണ്ടാകും. നാലു സെഷനുകളിൽ നിന്നായി യഥാക്രമം രണ്ടു ഭാഷയിൽ നിന്നുള്ള ചോദ്യങ്ങൾ, മൂന്ന് തിരഞ്ഞെടുത്ത വിഷയങ്ങൾ, പൊതുവിജ്ഞാനം, ടീച്ചിംഗ് അഭിരുചി എന്നിവയിൽ നിന്നായി 20-25 വരെ ചോദ്യങ്ങളുണ്ടാകും. www.ncet.samarth.ac.in

N​I​S​E​R​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​N​E​S​T​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​&​ ​റി​സ​ർ​ച്ച് ​(​N​I​S​E​R​)​ ​അ​ഞ്ചു​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​പ്ര​വേ​ശ​ന​ത്തി​നു​ ​ന​ട​ത്തു​ന്ന​ ​നെ​സ്റ്റ് ​പ​രീ​ക്ഷ​ ​(​നാ​ഷ​ണ​ൽ​ ​എ​ൻ​ട്ര​ൻ​സ് ​സ്‌​ക്രീ​നിം​ഗ് ​ടെ​സ്റ്റ്-​ ​N​E​S​T​ ​)​ ​ജൂ​ൺ​ 30​ന് ​രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ക്കും.​ ​ഭു​വ​നേ​ശ്വ​റി​ലും​ ​മും​ബ​യ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ഡി​പ്പാ​ർ​ട്ട​മെ​ന്റ് ​ഒ​ഫ് ​അ​റ്റോ​മി​ക് ​എ​ന​ർ​ജി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​എ​ക്‌​സ​ല​ൻ​സ് ​ഇ​ൻ​ ​ബേ​സി​ക് ​സ​യ​ൻ​സ് ​കാ​മ്പ​സി​ലു​മാ​ണ് ​പ്രോ​ഗ്രാം​ ​ന​ട​ക്കു​ക.
60​%​ ​മാ​ർ​ക്കു​ള്ള​ ​പ്ല​സ് ​ടു​ ​സ​യ​ൻ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​ള​ജി,​ ​കെ​മി​സ്ട്രി,​ ​ഫി​സി​ക്‌​സ്,​ ​മാ​ത്ത​മാ​റ്റി​ക്‌​സ് ​എ​ന്നി​വ​യി​ലാ​ണ് ​എം.​എ​സ്‌​സി​ ​പ്രോ​ഗ്രാ​മു​ക​ളു​ള്ള​ത്.​ ​കെ​മി​സ്ട്രി,​ ​ഫി​സി​ക്‌​സ്,​ ​മാ​ത്ത​മാ​റ്റി​ക്‌​സ്,​ ​ബ​യോ​ള​ജി​ ​എ​ന്നി​വ​യി​ൽ​ ​നി​ന്നു​ ​ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷ​യാ​ണ്.​ ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​തി​വ​ർ​ഷം​ ​ദി​ശ​ ​പ്രോ​ഗ്രാ​മി​ലു​ൾ​പ്പെ​ടു​ത്തി​ 60000​ ​രൂ​പ​ ​സ്‌​കോ​ള​ർ​ഷി​പ്പും​ 20000​ ​രൂ​പ​ ​സ​മ്മ​ർ​ ​ഇ​ന്റേ​ൺ​ഷി​പ് ​ഗ്രാ​ന്റും​ ​ല​ഭി​ക്കും.​ ​അ​ർ​ഹ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ൻ​സ്പ​യ​ർ​ ​S​H​E​ ​സ്‌​കോ​ള​ർ​ഷി​പ് ​ല​ഭി​ക്കും.
അ​പേ​ക്ഷ​ ​ഓ​ൺ​ലൈ​നാ​യി​ ​മേ​യ് 31​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.​ ​അ​പേ​ക്ഷ​ ​ഫീ​സ് ​പൊ​തു​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും,​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്ക് 1400​ ​രൂ​പ​യും,​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 700​ ​രൂ​പ​യു​മാ​ണ്.​ ​ജൂ​ൺ​ 30​-​ ​നു​ ​രാ​വി​ലെ​ 9​ ​മ​ണി​ ​മു​ത​ൽ​ 12​ .30​ ​വ​രെ​യും,​ 2.30​ ​മു​ത​ൽ​ 6​ ​വ​രെ​യും​ ​ര​ണ്ടു​ ​സെ​ഷ​നു​ക​ളി​ലാ​യാ​ണ് ​പ​രീ​ക്ഷ.​ ​ജൂ​ലാ​യ് 10​ ​ന് ​റി​സ​ൾ​ട്ട് ​പ്ര​ഖ്യാ​പി​ക്കും.​ ​w​w​w.​n​e​s​t​e​x​a​m.​i​n.

ഐ​സ​ർ​ ​അ​ഡ്മി​ഷ​ൻ​:​ ​അ​പേ​ക്ഷ​ ​മേ​യ് 13​വ​രെ


തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ് ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​(​ഐ​സ​ർ​)​ ​ബി.​എ​സ് ​എം.​എ​സ് ​ഇ​ര​ട്ട​ ​ഡി​ഗ്രി​ ​പ്രോ​ഗ്രാ​മി​നും​ 4​ ​വ​ർ​ഷ​ ​ബി.​എ​സ് ​ഡി​ഗ്രി​ ​പ്രോ​ഗ്രാ​മി​നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​ഐ​സ​ർ​ ​ക്യാ​മ്പ​സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​i​i​s​e​r​a​d​m​i​s​s​i​o​n.​i​n​ൽ​ ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റി​നാ​യി​ ​മേ​യ് 13​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ജൂ​ൺ​ 9​നാ​ണ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചും​ ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​സം​ബ​ന്ധി​ച്ചു​ള്ള​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​വെ​ബ്‌​സൈ​റ്റ് ​കാ​ണു​ക.​ 2022,​ 2023,​ 2024​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​പ​ന്ത്ര​ണ്ടാം​ ​ക്ളാ​സ്സ് ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.