pic
ചെറായി നെടിയാറ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ മഹോത്സവത്തിന് അഴീക്കോട് ശ്രീനിവാസൻ തന്ത്രി കൊടിയേറ്റുന്നു

വൈപ്പിൻ : എസ്.എൻ.ഡി.പി യോഗം സഹോദരൻ സ്മാരക ശാഖ വക ചെറായി നെടിയാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മഹോത്സവത്തിന് അഴീക്കോട് ശ്രീനിവാസൻ തന്ത്രിയുടെയും മേൽ ശാന്തി സുനിയുടെയും കാർമ്മികത്വത്തിൽ കൊടിയേറി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പ്രഭാക്ഷണം നടത്തി. ഇന്ന് വൈകിട്ട് പറയൻ തുള്ളൽ, താലം വരവ്, ദേവിക്കു പൂമൂടൽ, രാത്രി നൃത്താവിഷ്‌ക്കാരം, സംഗീതാർച്ചന. 22ന് ഗുരുദേവ പ്രതിഷ്ഠാദിനം, രാവിലെ ഗുരുപൂജ, സമൂഹാർച്ചന, ഭസ്മക്കാവടി അഭിഷേകം, രാത്രി നാടൻപാട്ട്. 23ന് ആറാട്ട് മഹോത്സവം. രാവിലെ 9ന് കാഴ്ച ശീവേലി, വൈകിട്ട് 4ന് പകൽപ്പൂരം, രാത്രി 9.15ന് മ്യൂസിക്കൽ നൈറ്റ്, പുലർച്ചെ ആറാട്ട്. പ്രസിഡന്റ് ദണ്ഡപാണി, സെക്രട്ടറി ജിന്നൻ, ദേവസ്വം മാനേജർ രാജീവ് എന്നിവർ ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകും.