വൈപ്പിൻ : അയ്യമ്പിള്ളി സുധർമ്മോദയം സഭ രുധിരമാല ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പറവൂർ രാകേഷ് കൊടിയേറ്റി. ഇന്ന് വൈകിട്ട് കാവടി ഘോഷയാത്ര, രാത്രി കൈകൊട്ടിക്കളി, കരോക്കെ ഗാനമേള. 22ന് വൈകിട്ട് 4ന് പകൽപ്പൂരം, രാത്രി കൈകൊട്ടിക്കളി. 23 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.