വൈപ്പിൻ : പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ 60 ഓളം വരുന്ന റസിഡന്റ്സ് അസോസിയേഷനുകളിലെ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് റസിഡന്റ്സ് അപ്പെക്‌സ് കൗൺസിൽ നടത്തുന്ന ഗ്രാമ വിജ്ഞാനോത്സവ ക്വിസ് മാസ്റ്റർമാർക്കുള്ള പരിശീലനം പഞ്ചായത്ത് ഹാളിൽ പ്രൊഫ. പി. കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അപ്പെക്‌സ് വൈസ് പ്രസിഡന്റ് ഗിരിജ രാജൻ അദ്ധ്യക്ഷയായി. സെക്രട്ടറി പി.കെ. ഭാസി, കെ.ജി. ജോളി എന്നിവർ സംസാരിച്ചു. മെയ് 5 ന് പ്രാഥമിക മത്സരങ്ങളും മെയ് 19ന് ചെറായി എസ്.എം ഹൈസ്‌ക്കൂൾ ഹാളിൽ ഫൈനൽ മത്സരവും നടക്കും.