 
കൊച്ചി: കാക്കനാട് കൊല്ലംകുടിമുകളിൽ 37.19 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. ചേർത്തല പട്ടണക്കാട് ഗോകുലം വീട്ടിൽ ജി.ബി. ഗോകുൽ (28)ആണ് അറസ്റ്റിലായത്. ടെക്കികൾക്കിടയിൽ ലഹരിയിടപാട് നടത്തിവരികയായിരുന്ന ഇയാളെ സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊല്ലംകുടിമുകളിലെ ഇയാളുടെ ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ലഹരി ഇടപാടിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു.