congres
മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ സന്തോഷ് തോമസ് അധ്യക്ഷനായി. അഡ്വ. കെ.ബി. സാബു, കൊച്ചാപ്പു പുളിക്കൽ, രാജൻ പല്ലൂർ, മധു വടക്കുഞ്ചേരി, ചെറിയാൻ തോമസ്, തോമസ് ചെന്നേക്കാടൻ, ബ്ലോക്ക് പഞ്ചായത്തംഗംസരിത സുനിൽ ചാലാക്ക,സിജു ഈരാളി, കെ. സോമശേഖരൻ പിള്ള എന്നിവർ പ്രസംഗിച്ചു.