 
മൂവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ മലേഷ്യയിലെ മലാക്കയിലെ മണിപ്പാൽ യൂണിവേഴ്സിറ്റി കോളേജുമായി ചേർന്ന് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. മലേഷ്യയിലെ വിദ്യാർത്ഥികളടക്കം പങ്കെടുത്ത ഏഴ് ദിവസം നീണ്ട ട്രയിനിങ് പ്രോഗ്രാമിൽ പ്രഗത്ഭരായ ഡോക്ടർമാർ പരിശീലനം നൽകി . ഡെന്റൽ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് ആദ്യമായിട്ടാണ് വിദേശ സർവകലാശാലയിലെ വിദ്യാർഥികൾ പങ്കെടുത്ത് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം നടക്കുന്നത്. അന്നൂർ ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി.എസ്. റഷീദ് മണിപ്പാൽ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.