മൂവാറ്റുപുഴ : പുതുവള്ളിക്കുടി ശ്രീ ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ആര്യൻ തിരുമേനിയുടേയും ക്ഷേത്രം മേൽശാന്തി അഖിൽശാന്തി കോട്ടപ്പടിയുടേയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. 22, 23 തീയതികളിൽ പ്രത്യേക പൂജകളും കരോക്കെ ഗാനമേള, തിരുവാതിരകളി, ഓട്ടൻതുള്ളൽ അടക്കമുള്ള കലാപരിപാടികളും നടക്കും. താലപ്പൊലി ഘോഷയാത്രയും ചെണ്ടമേളം, ഡബിൾ തായമ്പക, പഞ്ചവാദ്യം എന്നിവയുമുണ്ടാകും. 24ന് പ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയിറങ്ങും.