
കൊച്ചി: സംഗീത പ്രേമികളുടെ കൂട്ടായ്മയായ രാഗാവിഷ്‌കാറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി 23ന് എന്റെ പാട്ട് എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കും. വൈകിട്ട് ആറിന് എറണാകുളം ടി.ഡി.എം ഹാളിൽ ബീം, എറണാകുളം കരയോഗം എന്നീ സംഘടനകളുമായി ചേർന്നാണ് പരിപാടി നടത്തുന്നത്. പി. ജയചന്ദ്രന്റെ ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധായകൻ ബിജിബാൽ മുഖ്യാതിഥിയാകും. പിന്നണി ഗായിക ചിത്ര അരുൺ അതിഥി ഗായികയായെത്തും. സംഗീത ലോകത്ത് നൽകിയ സംഭാവനകളെ മാനിച്ച് ഗിത്താർവാദകൻ ജെർസൺ ആന്റണിയെയും ഗായിക നിർമല രവിനാഥിനെയും ആദരിക്കും. വാർത്താ സമ്മേളനത്തിൽ രാഗാവിഷ്‌കാർ പ്രസിഡന്റ് കെ. മോഹനൻ, സെക്രട്ടറി പി. കൃഷ്ണദാസ്, രവിനാഥ്, കെ.എസ്. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.