മൂവാറ്രുപുഴ : ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി. നെടുങ്കണ്ടം, പാമ്പാടുംപാറ, ഇരട്ടയാർ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ ഡീനിന് നാൽപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണമൊരുക്കി. രാവിലെ ആനക്കല്ല് ജംഗ്ഷനിൽ കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജോസ് പൊട്ടൻപ്ലാക്കൽ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കോമ്പയാർ, തിരുവല്ലപ്പടി, നെടുങ്കണ്ടം, നെടുങ്കണ്ടം വെസ്റ്റ്, കൽക്കൂന്തൽ, മഞ്ഞപ്പെട്ടി, പൊന്നാമല, ബഥേൽ, മഞ്ഞപ്പാറ, പച്ചടി കുരിശുപാറ, ചാറൽമേട്, ചക്കക്കാനം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. ഉച്ചക്ക് ശേഷം കല്ലാർ, മുണ്ടിയൊരുമ, ബാലഗ്രാം, തേർഡ്ക്യാമ്പ്, അന്യർതോളു, പുളിയൻമല, പത്തിനിപാറ, പാമ്പാടുംപാറ, ചെമ്പളം, കൗന്തി, എഴകുംവയൽ, ഈട്ടിത്തോപ്പ്, പള്ളിക്കാനം, ചെമ്പകപ്പാറ, കൊച്ചുകാമക്ഷി എന്നി പ്രദേശങ്ങളിൽ എത്തിയ ഡീൻ വോട്ടർമാരെ കണ്ടു. വൈകിട്ട് ഇടഞ്ഞമല, ശാന്തിഗ്രാം, നാലുമുക്ക്, വാഴവര, തുളസിപ്പാറ, ഉപ്പുകണ്ടം, മന്നാക്കൂടി, തോവാള എന്നിവിടങ്ങളിൽ പ്രചരണം നടത്തിയശേഷം രാത്രി ഇരട്ടയാറിൽ പര്യടനം സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.
ഡീൻ കുര്യാക്കോസ് ഇന്ന് പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരണത്തിനെത്തും. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പഞ്ചായത്തുകളിലാണ് പര്യടനം. രാവിലെ ചോറ്റുപാറയിൽ നിന്നും ആരംഭിച്ച് വൈകിട്ട് വുഡ്ലാൻഡിൽ സമാപിക്കും.