മൂവാറ്റുപുഴ: കടാതി കൊടക്കപ്പിള്ളിൽ വെള്ളാംഭഗവതി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഇന്ന് പറവൂർ അയ്യമ്പിള്ളി മുല്ലേഴത്ത് സത്യപാലൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30 ന് നിർമ്മാല്യദർശനം, തുടർന്ന് ഉഷപൂജ, ഗണപതിഹോമം, സോപാനം പിച്ചളപൊതിഞ്ഞത് സമർപ്പണം, നവഗം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, മഹാനിവേദ്യം, സർപ്പത്തിന് നൂറുംപാലും, പ്രസാദ ഊട്ട്, ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട്, അത്താഴപൂജ, ഗുരുതി, അന്നദാനം, കൈകൊട്ടിക്കളി, ഭജന എന്നിവയാണ് പ്രധാന പരിപാടികൾ .