മൂവാറ്രുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ . സംഗീത വിശ്വനാഥിന് ഇന്നലെ പൊതുപര്യടനം ഇല്ലായിരുന്നു. തൊടുപുഴ, കോതമംഗലം മേഖലകളിൽ പ്രമുഖ വ്യക്തികളെ നേരിൽ കാണുകയും സംഘടനാ മീറ്റിങ്ങുകളിൽ പങ്കെടുക്കുകയുമായിരുന്നു പ്രധാന പരിപാടി. വണ്ണപ്പുറം, മുട്ടം എസ്.എൻ.ഡി.പി യോഗം ശാഖകളിലെ യോഗങ്ങളിൽ പങ്കെടുത്ത് വോട്ട് അഭ്യർത്ഥിച്ചു.
അഡ്വ. സംഗീത വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം ബി.ജെ.പി. ദേശീയ നേതാവ് നളിൻകുമാർ കട്ടീൽ എം.പി. ഇന്ന് രാവിലെ 9.30ന് കോതമംഗലം നിയോജക മണ്ഡലത്തിൽ ഗൃഹസമ്പർക്കം നടത്തും. തുടർന്ന് ഹോട്ടൽ മരിയയിൽ നടക്കുന്ന നിയോജകമണ്ഡലം ഭാരവാഹി യോഗത്തിലും പങ്കെടുക്കും. ഉച്ചയ്ക്ക് 12 ന് കവളങ്ങാട് നിയോജക മണ്ഡലത്തിലെ ചെമ്പൻകുഴിയിൽ നടക്കുന്ന കുടുംബസംഗമം നളിൻ കുമാർ കട്ടീൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചകഴിഞ്ഞ് 3ന് ഇടുക്കി പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കോർ ടീമിലും പങ്കെടുത്ത് സംസാരിക്കും.