തൃപ്പൂണിത്തുറ: തെക്കൻ പറവൂർ മട്ടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവും യക്ഷി ഗന്ധർവൻമാർക്കും സർപ്പ ദൈവങ്ങൾക്കും കളമെഴുത്തുപാട്ടും നാളെ സമാപിക്കും.
 ഇന്ന് ഉച്ചയ്ക്ക് സർപ്പ ദൈവങ്ങൾക്ക് കളമെഴുത്തുപാട്ട്, 6 ന് ഭജന, വഴിപാട് താലം
 നാളെ രാവിലെ ബ്രഹ്‌മകലശം, മഹാനിവേദ്യം, അന്നദാനം, വൈകിട്ട് 6 ന് ശാസ്താംപാട്ട്, 7.30 ന് എതിരേൽപ് താലം വരവ്, യക്ഷി ഗന്ധർവൻമാർക്ക് കളമെഴുത്തു പാട്ട്, ഗുരുതി.