amrithamatha-
സ്വാമിനി അമൃതമാത

പറവൂർ: ശിവഗിരി ധർമ്മസംഘം ട്രസ്റ്രിലെ ആദ്യ വനിതാസന്യാസിനിയും വടക്കേക്കര പാല്യത്തുരുത്ത് ശ്രീനാരായണ സേവികാആശ്രമം മഠാധിപതിയുമായിരുന്ന സ്വാമിനി അമൃതമാതയുടെ 15-മത് സമാധിദിനാചരണവും ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും ഇന്ന് ആശ്രമത്തിൽ നടക്കും. രാവിലെ അഞ്ച് മുതൽ സമൂഹപ്രാർത്ഥന, ഗുരുദേവകൃതി പാരായണം. ആറ് മുതൽ അഷ്ടോത്തര ശതനാമാർച്ചന, ഹോമമന്ത്രാർച്ചന. ഒമ്പതരക്ക് സമാധിമന്ദിരത്തിൽ പുഷ്പാർച്ചന. പത്തിന് സർവമത സമ്മേളനം. ശതാബ്ദി ആഘോഷവും സ്വാമിനി അമൃതമാത അനുസ്മരണ സമ്മേളനവും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്യും. വി.എസ്.പി.എം ട്രസ്റ്റ് പ്രസിഡന്റ് ഡോ. പി.വി. സുരാജ്ബാബു അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും എൻ.എം. പിയേഴ്സൺ മുഖ്യപ്രഭാഷണവും നടത്തും. സ്വാമിനി ആത്മപ്രിയമാതാ, സ്വാമിനി ശാരദപ്രിയമാത, കൃഷ്ണവേണി, മായാദേവി, ട്രസ്റ്റ് സെക്രട്ടറി തമ്പി കല്ലുപുറം, ട്രഷറർ കെ.എസ്. ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി.വി. സ്വാമിനാഥൻ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഗുരുപൂജ, അന്നദാനം, വൈകിട്ട് ആറരക്ക് മോക്ഷദീപം തെളിക്കൽ.