പറവൂർ: നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ ഹയർസെക്കൻഡറി സ്കൂളും ജില്ലാ വോളിബാൾ അസോസിയേഷനും സംയുക്തമായി നടത്തുന്ന അവധിക്കാല വോളിബാൾ പരിശീലനം തുടങ്ങി. മുൻ അന്തർദേശീയ വോളിബാൾതാരവും സ്കൂൾ ചെയർമാനുമായ മൊയ്തീൻ നൈന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.കെ. ഷാജി, സെക്രട്ടറി ടി.എ. ശിവശങ്കരൻ, പ്രിൻസിപ്പൽ ടി.എസ്. രാധിക, പി.ടി.എ പ്രസിഡന്റ് സൗമ്യ ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ നേവി കോച്ച് റിട്ട. ലഫ്റ്റനന്റ് കെ.ജെ. ജയദേവന്റെ നേതൃത്വത്തിലാണ് പരിശീലനം.