
തൃപ്പൂണിത്തുറ: തെക്കൻപറവൂർ ഗാന്ധിജി മെമ്മോറിയൽ വായനശാലയും കെ.വി.വി.ഇ.എസ് ഉദയം പേരൂർ യൂണിറ്റും സംയുക്തമായി വോട്ടു പരിചയം പരിപാടി സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. ഇലക്ഷൻ കമ്മിഷന്റെ പ്രതിനിധിയായി മജു മനോജ് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി. ഇലക്ഷനുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.വി.വി.ഇ.എസ് ഉദയംപേരൂർ യൂണിറ്റ് സെക്രട്ടറി സന്തോഷ് ജോസഫ്, വായനശാല സെക്രട്ടറി ബെന്നി കുന്നിയിൽ, വർക്കിംഗ് കമ്മിറ്റി ചെയർമാൻ സാബു പൗലോസ്, കൺവീനർ പി.ഹീര, വനിതാഫോറം പ്രസിഡന്റ് ഡോ. ലിജമ്മ, സെക്രട്ടറി ആനീസ് പോൾ, എൻ.എസ്.എസ് കോ-ഓർഡിനേറ്റർ രജിത, എസ്.വി.ഇ.ഇ.പി കോ-ഓർഡിനേറ്റർ കെ.ജി. വിനോജ് എന്നിവർ സംസാരിച്ചു.