ഉദയംപേരൂർ: പത്താം മൈൽ മംഗലത്ത് ആഞ്‌ജനേയ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷം ക്ഷേത്രം തന്ത്രി അശോകന്റെയും ക്ഷേത്രം മേൽശാന്തി വൈക്കം ടി.വി. പുരം അരുൺ കൃഷ്ണന്റെയും മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് ആരംഭിക്കും. പുലർച്ചെ നാലിന് പള്ളി ഉണർത്തൽ, 5.30ന് നിർമ്മാല്യ ദർശനം, 6ന് മഹാഗണപതി ഹോമം, 9ന് കലശാഭിഷേകം തുടർന്ന് ഉച്ചപൂജ. വൈകിട്ട് 6.30ന് ദീപാരാധന തുടർന്നു വലിയ ഭഗവതി സേവ,

 22ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 10 മണിക്ക് നാരായണീയ പാരായണം

 23ന് രാവിലെ 9.30 മുതൽ ഹനുമൽ ദർശനം, തുടർന്ന് ഭദ്രകാളിക്ക് അകത്ത് മഹാ ഗുരുതിയും ഉച്ച പൂജയും, 12.30ന് പ്രസാദം ഊട്ട്, വൈകിട്ട് 7ന് താലം വരവ്, തുടർന്ന് സർപ്പ ദൈവങ്ങൾക്ക് തളിച്ചു കൊടുക്കൽ, അഷ്ടനാഗ പൂജ, രാത്രി 9ന് അത്താഴപൂജ, 10ന് മംഗള പൂജ