y

തൃപ്പൂണിത്തുറ: ഐ.എൻ.ടി.യു.സി തൃപ്പൂണിത്തുറ റീജിയണൽ നേതൃയോഗം യു.ഡി.എഫ് തൃപ്പൂണിത്തുറ കേന്ദ്രതിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് പി.സി. സുനിൽകുമാർ അദ്ധ്യക്ഷനായി. കെ.ബാബു എം.എൽ.എ തിരഞ്ഞെടുപ്പ് ലഘുലേഖ പ്രകാശനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബോബൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം രഞ്ജിത് കുമാർ റിപ്പോർട്ടിംഗ് നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി. ഷാജി, സിദ്ദിഖ്, മുജീബ്, റസീന സലാം, മണ്ഡലം പ്രസിഡന്റുമാരായ ജീസൺ പൗലോസ്, ഉബൈദ്, ശ്രീജിത്ത് പ്രാക്കാടൻ, എന്നിവർ സംസാരിച്ചു. ദേവൂസ് ആന്റണി, അഭിലാഷ്, അസ്മബീവി, സുനിത, കെ.ടി. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.