മൂവാറ്റുപുഴ : പ്രവേശനോത്സവത്തോടെ മദ്രസകളിൽ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള സംസ്ഥാനത്തെ പതിനായിരത്തിലധികം മദ്രസകളിൽ " ദിറായാ, മബ്റൂക് " എന്ന ശീർഷകത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു പ്രവേശനോത്സവം. രണ്ടാർകര കോട്ടപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന പ്രവേശനോത്സവം രണ്ടാർ മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം സുഹൈൽ ബാഖവി ഉദ്ഘാടനം ചെയ്തു. എം. എം. അലിയാർ അദ്ധ്യക്ഷനായി. ടി.പി അബ്ദുൾ ഖാദർ, അജ്മൽ ബാഖവി, ഹസ്സൈനാർ മൗലവി, അലി മൗലവി, മുഹമ്മദ്‌ അൽ ഹസനി അസീസ് കാശിഫി, ഷിയാസ് പി.എം. തുടങ്ങിയവർ സംസാരിച്ചു.