കൊച്ചി: ആൽമണ്ട് ബോർഡ് ഒഫ് കാലിഫോർണിയയുമായി സഹകരിച്ച് ഇന്ത്യൻ ഡയറ്ററ്റിക് അസോസിയേഷൻ കേരള ചാപ്ടർ കൊച്ചിയിൽ വിദ്യാഭ്യാസ സെഷൻ സംഘടിപ്പിച്ചു. ന്യൂട്രീഷൻ ആൻഡ് വെൽനസ് കൺസൾട്ടന്റ് ഷീല കൃഷ്ണസ്വാമി നേതൃത്വം നൽകി. ആൽമണ്ട് ബോർഡ് ഒഫ് കാലിഫോർണിയ ധനസഹായം നൽകിയ മൂന്ന് ഗവേഷണ പഠനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചർച്ച. ഒരാളുടെ ദൈനംദിന ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ അടിവരയിടുന്നതായിരുന്നു പഠനങ്ങൾ. ഐ.ഡി.എ കേരള ചാപ്ടർ കൺവീനർ സൗമ്യ നായർ ക്ലാസ് നിയന്ത്രിച്ചു.