മട്ടാഞ്ചേരി : വായനാശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മൗലാന ആസാദ് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വായനാമത്സരം നടത്തും. 23 ന് രാവിലെ 9.30 നു പനയപ്പിള്ളിയിലുള്ള വായനാശാലയിൽ മത്സരം നടക്കും. 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. പത്രമാദ്ധ്യമങ്ങളിലെ സാമൂഹിക പ്രതിബദ്ധതയുള്ള എഡിറ്റോറിയൽ തിരഞ്ഞെടുത്ത് വായിക്കുന്നതിലൂടെ മികവ് തെളിയിക്കാം. ഫോൺ: 8129202007